Latest NewsNewsInternational

6,700 രോ​ഹിം​ഗ്യ​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ

ന​യ്പി​ഡോ: മ്യാ​ൻ​മ​ർ സൈ​ന്യം അ​ഴി​ച്ചു​വി​ട്ട അ​ക്ര​മ​ത്തി​ൽ 6,700 രോ​ഹിം​ഗ്യ മുസ്ളിങ്ങള്‍ കൊ​ല്ല​പ്പെ​ട്ട​താ​യി പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ. മ്യാ​ൻ​മ​ർ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളേ​ക്കാ​ൾ ഭീ​ക​ര​മാ​ണ് എം​എ​സ്എ​ഫി​ന്‍റെ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ. സൈ​നി​ക അ​തി​ക്ര​മ​ത്തി​ൽ 400 പേ​ർ മാ​ത്ര​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്.

ഓ​ഗ​സ്റ്റി​നു ശേ​ഷം 647,000 രോ​ഹിം​ഗ്യ​ക​ളാ​ണ് ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത​തെ​ന്നും എം​എ​സ്എ​ഫ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. രാ​ജ്യാ​ന്ത​ര ആ​രോ​ഗ്യ സം​ഘ​ട​ന​യാ​യ മെ​ഡി​സി​ൻ​സ് സാ​ൻ​സ് ഫ്രോ​ണ്ടി​യേ​ഴ്സാ​ണ് (എം​എ​സ്എ​ഫ്) പു​തി​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. അ​ഭ​യാ​ർ​ഥി​ക​ളാ​യി ബം​ഗ്ലാ​ദേ​ശി​ൽ എ​ത്ത​പ്പെ​ട്ട രോ​ഹിം​ഗ്യ​ക​ൾ​ക്കി​ട​യി​ൽ സ​ർ​വേ ന​ട​ത്തി​യാ​ണ് എം​എ​സ്എ​ഫ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

രോ​ഹിം​ഗ്യ​ക​ൾ​ക്ക് എ​തി​രേ​യു​ള്ള മ​നു​ഷ്യാ​വ​കാ​ശ​ധ്വം​സ​ന​ത്തെ അ​പ​ല​പി​ക്കാ​ൻ ത​യാ​റാ​വാ​ത്ത സ്യൂ​കി​ക്ക് എ​തി​രേ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം ഉയ​ർ​ന്നി​രു​ന്നു. അ​വ​ർ​ക്കു ന​ൽ​കി​യ ബ​ഹു​മ​തി ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി തി​രി​ച്ചെ​ടു​ക്കു​ക​വ​രെ ചെ​യ്തു. വ​ട​ക്ക​ൻ റാ​ഖൈ​ൻ സം​സ്ഥാ​ന​ത്ത് ഓ​ഗ​സ്റ്റി​ലാ​ണ് സൈ​ന്യം രോ​ഹിം​ഗ്യ​ക​ൾ​ക്ക് എ​തി​രേ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. രോ​ഹിം​ഗ്യ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല​ർ സൈ ​നി​ക ചെ​ക്കു​പോ​സ്റ്റു​ക​ൾ ആ​ക്ര​മി​ച്ചെ​ന്നു പ​റ​ഞ്ഞാ​ണ് സൈ​ന്യം ന​ര​നാ​യാ​ട്ട് ആ​രം​ഭി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button