Latest NewsNewsInternational

പിശാച് ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ല : അത് യഥാര്‍ത്ഥമാണ് : പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ

പിശാച് ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ലെന്നും യഥാര്‍ഥ ജീവിതത്തിലുള്ളതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ആത്മാവുമകളെക്കാള്‍ ബുദ്ധിമാനായ സാത്താനുമായി തര്‍ക്കിക്കാന്‍ പോകരുതെന്ന് അദ്ദേഹം വിശ്വാസികളെ ഉപദേശിക്കുന്നു. കാരണം, എല്ലായ്‌പ്പോഴും വിജയം സാത്താനുതന്നെയായിരിക്കും. അജ്ഞാതമായ ശക്തികളേറെയുള്ള പിശാച് ഏതുരൂപത്തിലും നിങ്ങളുടെ അടുത്തെത്താമെന്നും ടെലിവിഷന്‍ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.

വൈദികനായോ മെത്രാനായോ പിശാച് നിങ്ങളുടെ അടുത്തെത്താമെന്ന് അദ്ദേഹം ഉപദേശിക്കുന്നു. ആരുടെ രൂപത്തിലും പിശാച് നിങ്ങളെ സ്വാധീനിക്കാം. അതു സംഭവിച്ചുകഴിഞ്ഞാല്‍ പിന്നെ എന്താണ് സംഭവിക്കുകയെന്ന് പറയാനാവില്ല. അതിന്റെ പര്യവസാനം നിങ്ങള്‍ക്ക് താങ്ങാവുന്നതിലും വലിയ ആഘാതമായിരിക്കും. വിനയാന്വീതനായാകും സാത്താനെത്തുക. പെട്ടെന്ന് തിരിച്ചറിയാനും സാധിച്ചെന്ന് വരില്ല-അദ്ദേഹം പറയുന്നു.

അടുത്തിടെ, മാര്‍പാപ്പ നടത്തിയ ശ്രദ്ധേയമായ രണ്ടാമത്തെ പരാമര്‍ശമാണിത്. കത്തോലിക്കാ വിശ്വാസികളുടെ പരമപ്രധാനമായ പ്രാര്‍ത്ഥനകളിലൊന്ന് പരിഷ്‌കരിക്കണമെന്ന് അദ്ദേഹം അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടുന്നതില്‍നിന്ന് പിന്തിരിപ്പിക്കണേ എന്ന പ്രാര്‍ത്ഥന പരിഷ്‌കരിക്കണമെന്നാണ് മാര്‍പാപ്പ ആവശ്യപ്പെട്ടത്.

ദൈവമേ, ഞങ്ങളെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തരുതേ എന്ന പ്രാര്‍ത്ഥനയാണ് പരിഷ്‌കരിക്കണമെന്ന് പോപ്പ് നിര്‍ദേശിക്കുന്നത്. ലത്തീന്‍ ഭാഷയിലുള്ള ഈ പ്രാര്‍ത്ഥന ഇംഗ്ലീഷിലും മറ്റു പല ഭാഷകളിലും ഉപയോഗിക്കുന്നത് ഈ രീതിയിലാണ്. ഇതുകേട്ടാല്‍, പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് ദൈവമാണെന്ന തോന്നലുണ്ടാകുമെന്നാണ് മാര്‍പാപ്പ പറയുന്നത്.

അതൊരു നല്ല തര്‍ജമയല്ലെന്ന് മാര്‍പാപ്പ പറയുന്നു. ദൈവം പ്രലോഭനത്തിലുള്‍പ്പെടുത്തുന്നു എന്ന ധ്വനിയുണ്ടാകുന്നത് ശരിയല്ല. ഇതേ പ്രാര്‍ത്ഥനയെ പരിഷ്‌കരിക്കാന്‍ ഫ്രാന്‍സിലെ കത്തോലിക്കാ സമൂഹം നടത്തിയ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു. ഞങ്ങളെ പ്രലോഭനത്തില്‍ അകപ്പെടാന്‍ അനുവദിക്കരുതേയൊന്നാണ് പ്രാര്‍ത്ഥനയുടെ ഫ്രഞ്ച് പരിഭാഷ. ഈ രീതി മറ്റുള്ളവര്‍ക്കും പിന്തുടരാമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു.

മനുഷ്യരുടെ പിഴവുകളില്‍നിന്ന് ദൈവം അവരെ ഉയര്‍ത്തണേയെന്നാണ് പ്രാര്‍ത്ഥിക്കേണ്ടത്. അല്ലാതെ ഉത്തരവാദിത്തം ദൈവത്തിന്റേതുകൂടിയാണെന്ന ധ്വനിയിലല്ല. മാര്‍പ്പാപ്പയുടെ ഈ നിരീക്ഷണം ക്രൈസ്തവ ചരിത്രത്തില്‍ത്തന്നെ വലിയൊരു വഴിത്തിരിവാകും. നൂറ്റാണ്ടുകളായി പല രാജ്യങ്ങളിലുള്ള കോടാനുകോടി വിശ്വാസികള്‍ ഉച്ചരിച്ചുവരുന്ന അടിസ്ഥാന പ്രാര്‍ത്ഥനകളിലൊന്നാണിത്. പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് സാത്താന്റെ പ്രവര്‍ത്തിയാണെന്ന് പോപ്പ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button