തന്റെ ബാല്യകാലം മുതല്‍ ഭീമന്‍ എന്ന മഹാഭാരത കഥാപാത്രത്തോട് പ്രത്യേകമാം വിധമുള്ള ഒരു അഭിനിവേശം ഉണ്ടെന്ന് ‘ഭീമന്‍, എപ്പോഴും, എന്നോടൊപ്പം’ എന്ന തലക്കെട്ടില്‍ എഴുതിയ ബ്ലോഗില്‍ ലാല്‍ പറയുന്നു. കാളവണ്ടി നിറയെ ചോറുമായി വരുന്ന ഭീമന്‍, ഭീമന്റെ കരുത്ത്, ഗദയുമായുള്ള ഭീമന്റെ നില്‍പ് എന്നിങ്ങനെ ഭീമനെന്ന ബിംബത്തോടുള്ള ആരാധന തന്നോടൊപ്പം വളര്‍ന്നെന്നും എന്നാല്‍ പാതി ആരാധനയും പാതി പരിഹാസവും നിറഞ്ഞ ഭീമനെക്കുറിച്ചുള്ള കാഴ്ച്ചപാട് മാറുന്നത് എംടിയുടെ രണ്ടാമൂഴം വായിക്കുമ്പോഴാണെന്നും ആ കൃതിയുടെ താന്നെ ആവിഷ്കാരത്തിലൂടെ ഭീമനായി എത്തുന്നതില്‍ ധന്യണെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു. വലിയ ശരീരത്തിനപ്പുറം നനുത്ത മനസ്സിനുടമയാണ് ഭീമന്‍ എന്ന നേര്‍ക്കാഴ്ച്ച തനിക്കുണ്ടാകുന്നത് രണ്ടാമൂഴത്തിന്റെ വായനയിലൂടെയാണ്. ആ പുസ്തകം തനിക്ക് നല്‍കിയത് വലിയ പാഠമായിരുന്നു എന്നും അദ്ദേഹം പറയുന്നു.
Post Your Comments