
ദുബായ്: കോളേജ് വിദ്യാർത്ഥിയെ കാറിനുള്ളിൽ കയറ്റി മരുഭൂമിയിൽ കൊണ്ടുപോയി നഗ്നചിത്രങ്ങൾ എടുക്കാനും പീഡിപ്പിക്കാനും ശ്രമിച്ചയാൾക്ക് 2 വർഷം തടവ് ശിക്ഷ. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വദേശിയായ 25കാരനാണ് 2 വർഷം ശിക്ഷ വിധിച്ചിരിക്കുന്നത്. 19 കാരനായ കോളേജ് വിദ്യാർത്ഥിയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ഇയാളും കൂട്ടുകാരും കാറിൽ കയറ്റുകയും മരുഭൂമിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
തുടർന്ന് പ്രതിയും സുഹൃത്തുക്കളും വിദ്യാർത്ഥിയെ പിടിച്ചുകെട്ടുകയും നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം പീഡിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. ബാക്കിയുള്ള പ്രതികൾക്കായി തെരച്ചിൽ നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments