ക്വിറ്റോ: ഇക്വഡോർ വൈസ് പ്രസിഡന്റ് ജോർജ് ഗ്ലാസിന് അഴിമതി നടത്തിയതിന് ആറ് വർഷം തടവ് ശിക്ഷ. ബ്രസീലിലെ പ്രമുഖ കെട്ടിട നിർമാണ കമ്പനിയായ ഓഡെബ്രഷുമായി ബന്ധപ്പെട്ട അഴിമതിയുടെ പേരിലാണ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഗ്ലാസ് 13.5 ദശലക്ഷം ഡോളർ കൈക്കൂലി കൈപ്പറ്റിയെന്നാണ് പ്രോസിക്യൂട്ടർമാർ വാദിച്ചത്.
അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഒക്ടോബറിൽ പദവിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഗ്ലാസ് കസ്റ്റഡിയിലായിരുന്നു. കേസിൽ ഗ്ലാസിന്റെ ബന്ധു റിക്കാർഡോ റിവേറ ഉൾപ്പെടെ നാലു പേരെ കൂടി കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. ഇവർക്കും ആറു വർഷം വീതം കോടതി തടവുശിക്ഷ വിധിച്ചു 12 രാജ്യങ്ങളിൽ 788 മില്യൺ ഡോളർ കൈക്കൂലിക്ക് മാത്രമായി കന്പനി ചെലവഴിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.
Post Your Comments