ന്യൂഡൽഹി : ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടി നിര്‍മ്മിച്ച ആക്രമണ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരി മുംബൈയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും. ഇൻഡോ-പസഫിക് മേഖലയിൽ നേവിയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാവികസേനക്കായി ആണവ വാഹകശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിർമ്മിക്കുന്നത്.
ഇത്തരം ആറ് അന്തര്‍വാഹിനികളില്‍ ആദ്യത്തേതാണിത്.സേനയ്ക്കായി അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് കൽവാരിയുടെ നിർമ്മാണം. 67.5 മീറ്റർ വീതിയും 12.3 മീറ്റർ നീളവുമാണ് കൽവാരിക്കുള്ളത്. ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കളും,കൃത്യമായ ലക്ഷ്യം കണ്ടെത്തി ആക്രമിക്കാൻ ഉതകും വിധത്തിലുള്ള സബ്റ്റിക്സ് ആയുധ സംവിധാനവും കൽവാരിയുടെ പ്രത്യേകതകളാണ്.
ലക്ഷ്യം കണ്ടെത്താൻ സഹായിക്കുന്ന ഇൻഫ്രാറെഡ് പെരിസ്കോപ്പിക്ക് സംവിധാനങ്ങളും കൽവാരിയിലുണ്ട്.
Post Your Comments