Latest NewsIndiaNews

ഗുജറാത്ത് തെരഞ്ഞെടുപ്പ്: പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണം

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റാലിയിൽ പങ്കെടുക്കുന്നവർക്ക് പണം നൽകിയെന്ന് ബിജെപി എംഎൽഎ പ്രശാന്ത് ഭൂഷൺ ഭട്ടിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി.
ജമാൽപുർ-ഖദിയ സീറ്റിൽ നിന്ന് ബി.ജെ.പി മത്സരിച്ച ഭട്ട്, വിവാദത്തിൽ കുരിങ്ങിയിരിക്കുകയാണിപ്പോൾ. “വോട്ടുകളും പിന്തുണക്കാരും കൈക്കൂലി വാങ്ങുന്നതിനും വോട്ടെടുപ്പിനെ അപമാനിക്കുന്നതിനെതിരെയും ആസാദ് ഖാൻ എന്ന ആൾ , പ്രശാന്ത് ഭൂഷനെതിരെ ഗുജറാത്ത് സി.ഇ.ഒ.യ്ക്ക് പരാതി നൽകിയിരുന്നു.

സബർമതി നദീതീരത്ത് നടന്ന പ്രധാനമന്ത്രിയുടെ റാലിയിൽ ഇരുചക്രവാഹനങ്ങളുമായി എത്തുന്നവർക്ക് സൗജന്യമായി പെട്രോളും 200 രൂപയും നൽകുമെന്ന് അണികളെ അറിയിക്കുന്ന പ്രശാന്ത് ഭൂഷന്റെ വീഡിയോ പുറത്തുവന്നിരുന്നു. “ജനങ്ങൾക്ക് രൂ. 200 രൂപ കിട്ടും എന്ന ധാരണയിൽ ആയിരിക്കരുത്. ഈ പ്രദേശത്തെ ജനങ്ങൾ സമ്പന്നമല്ലെന്ന് എനിക്കറിയാം.അതുകൊണ്ട് ഒരു വലിയ ജനക്കൂട്ടത്തെ റാലിയിൽ ഉറപ്പാക്കുക,എന്നും വീഡിയോയിലൂടെ “ഭട്ട് അഭിപ്രായപ്പെട്ടു.

ഭട്ടിനെതിരെ എഫ്ഐആർ സമർപ്പിക്കാനും ഗുജറാത്ത് ജമാൽപുർ-ഖാഡിയ നിയോജകമണ്ഡലത്തിൽ വോട്ട് നിർത്തിവയ്ക്കാനും ഗുജറാത്ത് സി.ഇ.ഒയും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button