തിരുവനന്തപുരം: ബാര്‍ കോഴക്കേസ് മാണിയെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രങ്ങളുമായി സിപിഎം. കേസ് അന്വേഷണം പൂര്‍ത്തിയായെങ്കിലും കെ.എം. മാണി ഇടതുമുന്നണിയിലേക്കെങ്കില്‍ കേസ് അവസാനിപ്പിക്കാനാണു സര്‍ക്കാര്‍ നീക്കമെന്നാണ് വിവരം. രണ്ടു സാധ്യതയും നിലനിര്‍ത്തിക്കൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ടെന്നു സൂചനയുണ്ട്.
അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ മാണിയെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രങ്ങള്‍ ഇന്നു ചേരുന്ന സി.പി.എം. സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്യും. നിര്‍ദേശം ലഭിച്ചാലുടന്‍ കോടതിയില്‍ സമര്‍പ്പിക്കാവുന്ന വിധത്തില്‍ റിപ്പോര്‍ട്ട് തയാറായതായും വിവരമുണ്ട്.
ആദ്യം കേസ് അന്വേഷിച്ച വിജിലന്‍സ് പ്രത്യേകസംഘത്തിന്റെ റിപ്പോര്‍ട്ട് മാണിക്കെതിരായിരുന്നതിനാൽ അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ അതു തള്ളി.തുടര്‍ന്നു നടന്ന പുനരന്വേഷണം മാണിക്ക് അനുകൂലമായി മാറി. ശേഷം ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തുകയും കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫ്. വിടുകയും ചെയ്തു.
Post Your Comments