2018ല്‍ യുഎഇയില്‍ സ്‌പെഷ്യലിസ്റ്റ് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് ആവശ്യം കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ നികുതി സമ്പ്രദായം ആരംഭിക്കുന്നതോടെ വിവിധ മേഖലകളില്‍ തൊഴില്‍ സാധ്യത വര്‍ദ്ധിക്കും. ഏതൊക്കെ മേഖലകളിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് നോക്കാം..
ശമ്പളം കൂടുതല്‍ ഇവര്‍ക്ക്
നികുതി മാനേജര്‍മാര്‍, ക്രെഡിറ്റ് കണ്‍ട്രോളര്‍മാര്‍, എക്‌സിക്യൂട്ടീവ് അസിസ്റ്റന്റുകള്‍ തുടങ്ങിയ ജോലികള്‍ക്കാകും അടുത്ത വര്‍ഷം ഡിമാന്‍ഡ് കൂടുക. കൂടുതല്‍ ഒഴിവുകള്‍ ഉണ്ടാകുന്നതോടൊപ്പം ആകര്‍ഷകമായ ശമ്പളവും ഇവര്‍ക്ക് ലഭിക്കും.
ഈ മേഖലകളില്‍ തൊഴില്‍ സാധ്യത കൂടാന്‍ കാരണം താഴെ പറയുന്നവയാണ്.
ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍
എണ്ണ വ്യവസായത്തെ ആശ്രയിച്ചുള്ള വൈവിധ്യവല്‍ക്കരണം
അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സ് മേഖലകളില്‍ മികച്ച ജോലി പരിചയമുള്ളവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഗള്‍ഫില്‍ ജോലി സാധ്യത കൂടും. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായിരിക്കും അവസരം കൂടുതല്‍.
ടാക്‌സ് മാനേജര്‍
വലിയ കമ്പനികളിലാണ് ടാക്‌സ് മാനേജര്‍മാരുടെ ആവശ്യമുള്ളത്. 92,000 ഡോളര്‍ മുതല്‍ 141,000 ഡോളര്‍ വരെയാകും ഇവരുടെ പ്രതീക്ഷിക്കുന്ന ശമ്പളം.
ഫിനാന്‍ഷ്യന്‍ല്‍ പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് ഡയറക്ടര്‍
ഈ തസ്തികയിലും വലിയ തോതിലുള്ള നിയമനം അടുത്ത വര്‍ഷം നടക്കും. 164,500 ഡോളര്‍ മുതല്‍ 238,200 ഡോളര്‍ വരെയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്ന ശമ്പളം.
ടെക്‌നോളജി
ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി മേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. വലിയ പ്രോജക്ടുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്, അനലിറ്റിക്‌സ്, ലോജിക്കല്‍ നൈപുണ്യം, ബിസിനസ് മേഖലയിലെ പ്രവര്‍ത്തി പരിചയം എന്നിവയാണ് ഈ ജോലിക്ക് ആവശ്യമായ കഴിവുകള്‍.
ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്
സാമ്പത്തിക സേവന മേഖലയില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും അടുത്ത വര്‍ഷം നിരാശപ്പെടേണ്ടി വരില്ല. സൈബര്‍ കുറ്റകൃത്യങ്ങളും മറ്റും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മികച്ച വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണലുകളുടെ ആവശ്യം വര്‍ദ്ധിക്കും.
ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍
ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മേഖലയിലും അടുത്ത വര്‍ഷം കൂടുതല്‍ ജോലിക്കാരെ എടുക്കും. യുഎഇ ബിസിനസിന്റെ നട്ടെല്ലായി ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാഫുകളും മാറിയിരിക്കുന്നതാണ് ഇതിന് കാരണം. ഒരു കമ്പനിയിലെ എച്ച്ആര്‍ തലവന് ലഭിക്കുന്ന ശമ്പളം 114,400 ഡോളര്‍ മുതല്‍ 128,500 ഡോളര്‍ വരെയാണ്.
Post Your Comments