Latest NewsKeralaNews

ഏരിയാ സമ്മേളനത്തില്‍ അരവണ വിതരണം നടത്തിയത് സിപിഎമ്മില്‍ പുതിയ വിവാദമായി

ആലപ്പുഴ: ഏരിയാ സമ്മേളനത്തില്‍ അരവണ വിതരണം നടത്തിയത് സിപിഎമ്മില്‍ പുതിയ വിവാദമായി മാറി. മാവേലിക്കര ഏരിയാ സമ്മേളനത്തിലാണ് സംഭവം നടന്നത്. സമ്മേളനത്തിലെ പങ്കെടുത്ത പ്രതിനിധികള്‍ക്കാണ് അരവണ പ്രസാദവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഡയറിയും വിതരണം ചെയ്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ രാഘവനാണ് വിതരണം നടത്തിയത്.

സംഭവത്തെ ന്യായീകരിച്ച് കെ രാഘവന്‍ രംഗത്തു വന്നു. കമ്മ്യൂണിസ്റ്റുകാര്‍ പ്രസാദം കഴിക്കുന്നത് കൊണ്ട് എന്താണ് പ്രശ്‌നം. വിതരണം ചെയ്തത് ശബരിമലയിലെ അരവണ പായസമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button