
തിരുവനന്തപുരം: സിനിമയിൽ എല്ലാ വിഭാഗങ്ങളുടെയും പൊതു താല്പര്യങ്ങൾ പരിഗണിക്കണമെന്ന് നടി ജലജ.സെക്സി ദുര്‍ഗ്ഗ, പത്മാവതി തുടങ്ങിയ സിനിമകള്‍ ഉയര്‍ത്തിയ വിവാദത്തെ കുറിച്ചാണ് ജലജ സംസാരിച്ചത് . ദുര്‍ഗ്ഗ ,പത്മാവതി എന്ന പേരുകള്‍ ഒരു കൂട്ടരെ പ്രകോപിപ്പിച്ചെങ്കില്‍ മറ്റൊരു വിഭാഗം ഇതിലേറെ ഭീഷണി നേരിടുന്നുണ്ടെന്നു അവർ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
സല്‍മാന്‍ റഷിദിയെ സാറ്റാനിക് വേഴ്സസ് എന്ന നോവല്‍ രചിച്ചതിനു സ്വന്തം മതമായ മുസ്ലിങ്ങള്‍ തന്നെ ഫത്വ പ്രഖ്യാപിച്ചിരിക്കുകയാണ്. തസ്ലിമ നസ്റിന്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥിയാണ് ഇതു കണക്കിലെടുക്കണം. അതുകൊണ്ട് തന്നെ സിനിമ എപ്പോഴും ഒരു ബാലന്‍സില്‍ പോകുകയാണെങ്കില്‍ ഇത്തരം വിവാദങ്ങള്‍ മാറ്റി നിര്‍ത്താന്‍ സാധിക്കും എന്നും ജലജ കൂട്ടിച്ചേർത്തു.
Post Your Comments