Latest NewsNewsBusiness

സ്വര്‍ണ വില താഴുന്നു : സ്വര്‍ണത്തിന് അഞ്ച് മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക്

 

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില അഞ്ചു മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ചൊവ്വാഴ്ച പവന് 440 രൂപ കുറഞ്ഞ് 20,800 രൂപക്കാണ് സ്വര്‍ണവ്യാപാരം നടന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ സ്വര്‍ണത്തിന് 1120 രൂപയാണ്കുറഞ്ഞത്. ഡിസംബര്‍ രണ്ടിന് 21,920 രൂപയായിരുന്നു പവന്റെ വില. ഡിസംബര്‍ അഞ്ചിന് 21,840 രൂപയായും ആറിന് 21,680 രൂപയായും 11ന് 21,240 രൂപയായും താഴേക്ക്‌വന്നിരുന്നു.

20,800 രൂപക്ക്‌ സ്വര്‍ണം അവസാനമായി വില്‍പന നടത്തിയത് ജൂലൈ 14നായിരുന്നു. ജൂലൈ 10ന് പവന് 640 രൂപ കുറഞ്ഞ് 20,720 രൂപയായെങ്കിലും പിന്നീടുള്ള മാസങ്ങളില്‍ വീണ്ടും ഉയര്‍ന്നു. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്ക് 21,920 രൂപയും ഉയര്‍ന്ന നിരക്ക് 22,360 രൂപയുമായിരുന്നു. സ്വര്‍ണം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത് സെപ്റ്റംബര്‍ എട്ടിനാണ്. സെപ്റ്റംബര്‍ 10വരെ പവന് 22,720 രൂപയും ഗ്രാമിന് 2840 രൂപയുമായിരുന്നു.

ആഗോള വിപണിയും എണ്ണ വിലയും ഡോളറിന്റെ വിനിമയ നിരക്കുമൊക്കെയാണ് സ്വര്‍ണവിലയെ പ്രധാനമായും ബാധിക്കുന്നതെങ്കിലും ഇത്തവണ ആഗോള വിപണിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാതെ തന്നെയാണ് സ്വര്‍ണവില കുറഞ്ഞത്. എന്നാല്‍, വരും ദിവസങ്ങളില്‍ വലിയ ചാഞ്ചാട്ടമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ്ഓള്‍ കേരള ഗോള്‍ഡ്ആന്‍ഡ്‌സില്‍വര്‍ മര്‍ച്ചന്റ്അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ വില 2015 ആഗസ്റ്റ് ആറിന്പവന് 18,720 രൂപയായതാണ്. സ്വര്‍ണത്തിന്റെ റെക്കോഡ്‌വില 2012 സെപ്റ്റംബര്‍ 14നായിരുന്നു. അന്ന്പവന് 24,160 രൂപയും ഗ്രാമിന്3020 രൂപ വിലയെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button