ഗാസ സിറ്റി: ഇസ്രയേല്‍- പലസ്തീന് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടിയില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഘര്‍ഷം രൂക്ഷമായത്. ചൊവ്വാഴ്ച വടക്കന്‍ ഗാസയിലെ ലാഹിയ മേഖലയില്‍ സ്ഫോടനത്തില്‍ രണ്ടു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ സേനയ്ക്കുനേരെ ആക്രമണം നടത്താന്‍ തയാറെടുക്കുന്നതിനിടെ അബദ്ധത്തില്‍ സ്ഫോടനം സംഭവിച്ച് ഹമാസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments