
ടെഹ്റാന്‍: ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഇന്നു പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപയാമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതി, ജല വിതരണങ്ങള്‍ തകരാറിലായി. ഇറാന്‍ സുരക്ഷ സേന പ്രദേശത്ത് എത്തിയിട്ടുണ്ട്.
അതേസമയം ചൊവ്വാഴ്ചയും റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനം ഇറാനില്‍ അനുഭവപ്പെട്ടിരുന്നു. കെര്‍മാന്‍ പ്രവശ്യയിലെ ഹൊജാക്കിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്തെ ആളുകള്‍ വീടുകളില്‍ നിന്നിറങ്ങി ഓടിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments