പാനൂര്‍: പാനൂരില്‍ ബി ജെ പി സി പി എം സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് വെട്ടേറ്റു. പാനൂരിന് സമീപം കണ്ണംവെള്ളി കല്ലുള്ളപുനത്തില്‍ മടപ്പുര പരിസരത്തു ശനിയാഴ്ച അര്‍ദ്ധരാത്രി 12 മണിയോടെയാണ് സംഭവം.ബിജെപി പ്രവര്‍ത്തകനായ കണ്ണംവെള്ളിയിലെ മുത്തേടത്ത് താഴെകുനിയില്‍ റോജി (19) നും സിപിഎം പ്രവര്‍ത്തകരായ കണ്ണംവെള്ളിയിലെ റിജില്‍, ശ്രീരാഗ്, വിബിന്, ഷൈന്‍ എന്നിവര്‍ക്കുമാണ് വെട്ടേറ്റത്.
മടപ്പുരയില്‍ ഉത്സവത്തിനെത്തിയതായിരുന്നു ഇവര്‍. അക്രമ വിവരമറിഞ്ഞ് ചൊക്ലി പോലീസ് സ്ഥലത്തെത്തി. സംഘർഷം കണക്കിലെടുത്തു പോലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നു.
Post Your Comments