മാവേലിക്കര: സി.പി.എം. മാവേലിക്കര ഏരിയ സമ്മേളനത്തില്‍ അരവണ വിതരണം ചെയ്തു . ചൊവ്വാഴ്ച മാവേലിക്കര നഗരസഭാ ടൗണ്‍ഹാളില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിന്റെ വൈകുന്നേരത്തെ ഇടവേളയിലാണ് പ്രതിനിധികള്‍ക്ക് അരവണ വിതരണം ചെയ്തത്.
200 ടിന്‍ അരവണയാണ് വിതരണത്തിന് എത്തിച്ചത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കൂടിയായ ജില്ലാസെക്രട്ടറിയേറ്റംഗം കെ.രാഘവനാണ് അരവണ എത്തിച്ചു നല്‍കിയത്. ഇതിനൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഡയറിയും കൊടുത്തു.
Post Your Comments