Latest NewsKeralaNews

ചാലക്കുടി രാജീവ് വധം: അഡ്വക്കേറ്റ് ഉദയഭാനുവിന്റെ ജാമ്യത്തില്‍ സുപ്രധാന വിധി

കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷന്‍ സിപി ഉദയഭാനുവിന് താല്‍ക്കാലിക ജാമ്യം. നാളെ രാവിലെ പത്തുമുതല്‍ ഞായറാഴ്ച വരെയാണ് ജാമ്യം അനുവദിച്ചത്. ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവുമാണ് വ്യവസ്ഥ. വ്യാഴാഴ്ച രാവിലെ 10ന് ചാലക്കുടി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായി ജാമ്യം എടുക്കണം. ചടങ്ങുകള്‍ക്ക് ശേഷം 17 ന് രാവിലെ 10ന് തിരികെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, ഉദയഭാനുവിന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button