മലപ്പുറം: വെട്ടം കാനൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകള്‍ അജ്ഞാതര്‍ കത്തിച്ച നിലയില്‍. കഴിഞ്ഞ രാത്രിയാണ് സംഭവമുണ്ടായതെന്നാണ് വീട്ടുകാര്‍ പറയുന്നത്. പുറത്ത് ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേയ്ക്കും അക്രമികള്‍ ബൈക്ക് കത്തിച്ച ശേഷം രക്ഷപെട്ടിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു.
Post Your Comments