
തിരിച്ചറിയൽ കാർഡ് ചോദിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കൈയിൽ കടിച്ച യുവതി ദുബായിൽ വിചാരണ നേരിടുന്നു. ഒക്ടോബർ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഫ്രിക്കൻ സ്വദേശിനിയായ 24 കാരിയാണ് ഐഡി കാർഡ് ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ വലതു കൈയിൽ കടിച്ചത്.
ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയോടൊപ്പം മൂന്ന് ഉദ്യോഗസ്ഥന്മാർ തന്നെ തടയുകയുണ്ടായി. എന്നാൽ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നവരാണെന്ന് കരുതിയാണ് ഇവരെ ആക്രമിച്ചതെന്ന് യുവതി കോടതിയിൽ വ്യക്തമാക്കി. അതേസമയം തങ്ങൾ പരിശോധന നടത്തുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ യുവതിയെ കണ്ടതെന്നും ഐഡി ചോദിച്ചപ്പോൾ തന്നെ കടിക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം യുവതിയുടെ വിസ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ വിധിപറയൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
Post Your Comments