KeralaLatest NewsNews

തദ്ദേശ തൊഴിലാളികളെ അവഗണിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് പിറകെ ട്രേഡ് യൂണിയനുകൾ

പാലക്കാട്: സംസ്ഥാനത്തെ പരമ്പരാഗത തൊഴിലാളികളെ ട്രേഡ് യൂണിയനുകൾ കൈവിടുകയും ഇതര സംസ്ഥാന തൊഴിലാളികളുടെ പിന്നാലെ പായുകയും ചെയ്യുന്നതായി ആരോപണം. തദ്ദേശീയ തൊഴിലാളികൾക്ക് പിന്തുണ നല്‍കാതെ സര്‍ക്കാരുകളും ഇവര്‍ക്കായി വാരിക്കോരി ക്ഷേമപദ്ധതികള്‍ നടപ്പാക്കുകയാണെന്നാണ് പരാതി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള സംസ്ഥാനത്തെ ആദ്യ പാര്‍പ്പിട സമുച്ചയം ”അപ്നാ ഘര്‍” കഞ്ചിക്കോട്ടു പൂര്‍ത്തിയായി.

ഇൗ മാതൃകയില്‍ മറ്റു ജില്ലകളിലും പാര്‍പ്പിട സമുച്ഛയമൊരുക്കാന്‍ നൂറു കോടി രൂപയുടെ കേന്ദ്രസഹായം തേടി. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ”ആവാസ്” ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് 50 കോടിയുടെ കേന്ദ്ര സഹായമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ഇതര സംസ്ഥാന തൊഴിലാളികളെ കൊടിക്കീഴിലാക്കാന്‍ യൂണിയനുകള്‍ മത്സരിക്കുന്നതിനിടെ കയര്‍, കശുവണ്ടി, കള്ളുചെത്ത് തുടങ്ങിയ പരമ്പരാഗത മേഖലകളില്‍നിന്നു തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ പദ്ധതികളൊന്നും ആവിഷ്കരിക്കുന്നില്ലെന്ന് പരാതിയുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അറുപതോളം ചെത്തുതൊഴിലാളികള്‍ തെങ്ങില്‍നിന്നു വീണ് മരിച്ചു. ഇവരുടെ ആശ്രിതരില്‍ പലര്‍ക്കും ആനുകൂല്യം ലഭിച്ചില്ലെന്നു പരാതിയുണ്ട്.തദ്ദേശ തൊഴിലാളികളെ അവഗണിക്കുമ്ബോള്‍ മറുവശത്ത് ഇതര സംസ്ഥാനക്കാരെ വരവേല്‍ക്കാനാണ് യൂണിയനുകൾ ശ്രമിക്കുന്നതെന്നാണ് പ്രധാന ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button