തൊടുപുഴ : വാടവീട്ടിൽ നിന്നും രാത്രിയിൽ പതിനെട്ടുകാരിയെ ഒരുകൂട്ടം ആളുകൾ ചേർന്ന് ഇറക്കിവിട്ടു.തൊടുപുഴയ്ക്കു സമീപം കരിങ്കുന്നം പഞ്ചായത്തിലെ മഞ്ഞക്കടമ്പില്‍ ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം.ഇല്ലാത്ത കോടതിയുത്തരവിന്റെ പേരുപറഞ്ഞാണ് കെട്ടിടം ഉടമയായ അധ്യാപികയും ബന്ധുക്കളും ഒരുപറ്റം ഗുണ്ടകളും പെൺകുട്ടിയോട് ക്രൂരത കാട്ടിയത്.
സംഭവ സമയം പെൺകുട്ടിയുടെ മാതാവ് ഇളയ മകനൊപ്പം എറണാകുളത്ത് ആശുപത്രിയിലായിരുന്നു.ഏതാനും മാസംമുമ്പാണ് ഈ കെട്ടിടം പെണ്‍കുട്ടിയുടെ പിതാവ് വാടകയ്‌ക്കെടുത്തത്. പിതാവിനൊപ്പം പെണ്‍കുട്ടിയും മാതാവും മൂത്ത സഹോദരിയും ഇളയ സഹോദരനുമാണ് ഇവിടെ താമസിച്ചിരുന്നത്.പിന്നീട് മാതാപിതാക്കള്‍ തമ്മില്‍ വഴക്കായി.
പിതാവ് വീട് വിട്ടു പോവുകയും .കെട്ടിട ഉടമയോട് ഭാര്യയേയും മക്കളെയും ഒഴിപ്പിക്കണമെന്നും പറയുകയും ചെയ്തു.താമസക്കാരെ ബലമായി ഇറക്കിവിടാന്‍ കെട്ടിടം ഉടമ ശ്രമിച്ചതോടെ ഇവര്‍ കെട്ടിടം ഉടമയ്ക്കും പിതാവിനുമെതിരേ കോടതിയെ സമീപിച്ചു. താമസക്കാരെ ബലമായി ഇറക്കി വിടരുതെന്ന് കെട്ടിടം ഉടമയോടും എത്രയുംവേഗം ഭാര്യയെയും മക്കളെയും സുരക്ഷിതമായ സ്ഥലം കണ്ടെത്തി താമസിപ്പിക്കണമെന്ന് പിതാവിനോടും കോടതി ഉത്തരവിട്ടു.അത് കേൾക്കാതെയാണ് ഇത്തരത്തിൽ ഒരു സംഭവം അരങ്ങേറിയത്.
Post Your Comments