KeralaLatest NewsNews

കുഞ്ചോക്കാ ബോബന്‍ നായകനായ സിനിമയുടെ സെറ്റില്‍ ആക്രമണം നടത്തിയ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

കുഞ്ചോക്കാ ബോബന്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പോലീസ് പിടിയിലായ അഭിലാഷ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ജയലിനുള്ളില്‍ വച്ചായിരുന്നു പ്രതിയുടെ ആത്മഹത്യ ശ്രമം. ഭിത്തിയില്‍ തലയിടിപ്പിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതിയുടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുഞ്ചോക്കാ ബോബന്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇന്നലെയാണ് ആക്രമണം നടന്നത് . ആലപ്പുഴ കൈനകരിയിലാണ് സംഭവം. കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ സെറ്റിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ക്ക് പരിക്കേറ്റു. കുഞ്ചോക്കാ ബോബന്‍ , സലിം കുമാര്‍ തുടങ്ങി നൂറിലേറ പേര്‍ സംഭവ സമയം സെറ്റിലുണ്ടായിരുന്നു. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയവരില്‍ മൂന്നു പേരെ പോലീസ് പിടികൂടി. ഇതില്‍ ഒരാളാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

 

 

shortlink

Post Your Comments


Back to top button