റിയാദ്•സൗദിയില്‍ ഇനി സിനിമാ തീയറ്ററുകളും. രാജ്യത്ത് അടുത്ത വര്‍ഷം മുതല്‍ സിനിമാ തീയറ്ററുകള്‍ക്ക് അനുമതി നല്‍കുമെന്ന് സൗദി അറേബ്യ. സൗദി സാംസ്കാരിക-വിവര വകുപ്പ് മന്ത്രി അവ്വാദ് സലെഹ് അലവാദ് ആണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
ഓഡിയോ വിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന് രാജ്യത്ത് തീയറ്ററുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം ആദ്യത്തോടെ ആദ്യ തീയറ്ററുകള്‍ തുറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 ഒക്ടോബറില്‍ റിയാദില്‍ മൂവീ നൈറ്റ് സംഘടിപ്പിച്ചത് വാര്‍ത്തയായിരുന്നു. തീയറ്ററുകള്‍ക്കുള്ള വിലക്ക് നീക്കുന്നതിന് മുന്നോടിയാണ് ഇതെന്ന് അന്ന് വിലയിരുത്തപ്പെട്ടിരുന്നു.
അടുത്തിടെ സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനും സൗദി അറേബ്യ അനുമതി നല്‍കിയിരുന്നു.
Post Your Comments