KeralaLatest NewsNews

പാരാമെഡിക്കല്‍ കോഴ്‌സിന്റെ മറവില്‍ നടക്കുന്നത് പീഡനം : സ്ഥാപനത്തിലേയ്ക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നത് ചതിയില്‍പെടുത്തി

കോട്ടയം : പാരാമെഡിക്കല്‍ കോഴ്‌സിന്റെ മറവില്‍ നടക്കുന്നത് പീഡനം. പഠനത്തോടൊപ്പം ആശുപത്രികളില്‍ ജോലി സാധ്യതയും എന്ന് പത്രത്തില്‍ പരസ്യം നല്‍കിയാണ് കോഴ്‌സിലേയ്ക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. കോഴ്‌സ് പഠിയ്ക്കാനെത്തുന്ന വിദ്യാര്‍ത്ഥിനികളെയാണ് പീഡിപ്പിക്കുന്നതായി പരാതിയുള്ളത്.. പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. മാഞ്ഞൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പഠിക്കാനെത്തിയ എറണാകുളം സ്വദേശിനിയാണു പരാതിക്കാരി. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇരവിമംഗലം സ്വദേശി ജോമോനെ (40) പോലീസ് അറസ്റ്റ് ചെയ്തു. പത്രത്തില്‍ പരസ്യം നല്‍കിയ ശേഷമാണു സ്ഥാപനത്തിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പഠനത്തിനൊപ്പം ജോലി എന്ന മോഹന വാഗ്ദാനമാണ് ഇവര്‍ പരസ്യത്തിലൂടെ നല്‍കുന്നത്.

ഇങ്ങനെ പരസ്യം കണ്ടു പഠിക്കാന്‍ എത്തുന്നവരെ മഹാരാഷ്ട്രയില്‍ വീട്ടാണു പരിശീലനം നല്‍കിരുന്നത് എന്നു പോലീസ് പറയുന്നു. നിലവില്‍ നിര്‍ധന കുടുംബത്തില്‍ പെട്ട 20 കാരിയാണു ജോമോന്‍ പീഡിപ്പിച്ചു എന്നു പോലീസില്‍ പരാതി നല്‍കിരിക്കുന്നത്. കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയയിട്ടുണ്ടോ എന്നു സംശയിക്കുന്നതി പോലീസ് പറയുന്നു. യാഥോരു സൗകാര്യവും ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തിയാണ് എത്തിച്ചിരുന്നത് എന്നും പറയുന്നു. സ്ഥാപനത്തിന് ആവശ്യമായ അംഗികാരവും ലൈസന്‍സും ഉണ്ടോ എന്നു പരിശോധിക്കും എന്നും പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button