കൊച്ചി: വൈറ്റില മേല്‍പ്പാലം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വൈറ്റില മേല്‍പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ചുമതലയിലായിരിക്കും പാലത്തിന്റെ നിര്‍മാണം നടക്കുകയെന്നും 123 കോടി രൂപ മുതല്‍ മുടക്കുള്ള പാലം 18 മാസംകൊണ്ട് പൂര്‍ത്തീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയായിരുന്നു പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയിയത്. എന്നാല്‍ ഇതിനായുള്ള ഫണ്ട് കണ്ടെത്താന്‍ സാധിക്കാഞ്ഞതിനെ തുടര്‍ന്ന് പദ്ധതി നീളുകയായിരുന്നു.
Post Your Comments