വിജയവാഡ: പെയിന്റ് പാത്രം പൊട്ടിത്തെറിച്ച് അഞ്ച് വയസുകാരൻ മരിച്ചു. ഗുണ്ടൂർ ജില്ലയിലെ ഗംഗാനമ്മപേട്ടിൽ ജി. നാഗരാജുവിന്റെ മകൻ ഗൗതമാണു മരിച്ചത്. വീട്ടിലെ മറ്റുള്ളവർക്ക് പൊള്ളലേറ്റു. നാഗരാജു, ഭാര്യ ഭാനു, നാഗരാജുവിന്റെ അമ്മ നാഗമണി എന്നിവർക്കാണ് പൊള്ളലേറ്റത്. ഒരു വർഷമായി വീട്ടിലിരുന്നിരുന്ന പെയിന്റ് പാത്രം നാഗരാജു തുറക്കാൻ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. തുടർന്ന് മകൻ മരണപ്പെടുകയായിരുന്നു. കെമിക്കൽ റിയാക്ഷനാണ് സംഭവത്തിനു കാരണമായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Post Your Comments