ദുബായ് ; അവിഹിത ബന്ധം ദുബായിൽ ഇന്ത്യക്കാരന് ജയിൽ ശിക്ഷ. ഒരു മാസത്തെ ശിക്ഷക്ക് ശേഷം നാട് കടത്താനും ഇയാളുടെ അപ്പീൽ തള്ളികൊണ്ട് കോടതി ഉത്തരവിട്ടു. അമ്മയുടെ ലാപ്ടോപ്പ് ഉപയോഗിക്കവെയാണ് വളർത്തുമകൻ ഇയാൾ മറ്റൊരു യുവതിയുമായി ലെംഗികബന്ധത്തിൽ ഏർപ്പെടുന്ന ചിത്രങ്ങൾ കാണുന്നത്. വീണ്ടും പരിശോധിച്ചപ്പോൾ 2015 മുതൽ വളർത്തഛൻ മറ്റൊരു സ്ത്രീയുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ചിത്രങ്ങൾ ലഭിച്ചു. ശേഷം വിമരമറിഞ്ഞ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസുമായി ബന്ധപെട്ടു ഒാഗസ്റ്റിൽ ദുബായിൽ കോടതി ഇയാൾക്ക് ഒരുമാസം തടവും ശിക്ഷയ്ക്കു ശേഷം നാടുകടത്താനും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇയാൾ നൽകിയ അപ്പീലാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണമാണ് ഭാര്യ ഉന്നയിച്ചത്. തനിക്കൊപ്പമുള്ള സ്ത്രീയെ അറിയില്ല. വളർത്തുമകനും ഭാര്യയും ചേർന്ന് പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളാണിതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.
ഫോറൻസിക് ലാബോറട്ടറിയിലെ പരിശോധനയിൽ ചിത്രങ്ങൾ കൃത്രിമമല്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. ബിസിനസുകാരനൊപ്പം ഉണ്ടായിരുന്ന സ്ത്രീയുടെ മറ്റു ചിത്രങ്ങളും ലാപ്ടോപ്പിൽ നിന്നു കണ്ടെത്തിയിരുന്നു.
Post Your Comments