മുംബൈ: മഹാരാഷ്ട്രയിൽ പഞ്ചസാര ഫാക്ടറിയിൽ പഞ്ചസാര പാനി സൂക്ഷിക്കുന്ന ടാങ്ക് മറിഞ്ഞ് മൂന്ന് തൊഴിലാളികൾ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. ബീഡ് ജില്ലയിലെ പാർലിയിലെ വൈദ്യനാഥ് കോപറേറ്റീവ് ഷുഗർ ഫാക്ടറിയിലാണ് സംഭവമുണ്ടായത്. മന്ത്രി പങ്കജാ മുണ്ടെയ്ക്ക് പങ്കാളിത്തമുള്ള ഫാക്ടറിയാണിത്.
Post Your Comments