Latest NewsNewsTechnology

യൂട്യൂബില്‍ നിന്നും ഇത്തരം വീഡിയോ നീക്കം ചെയ്തു

യൂട്യൂബില്‍ നിന്നും കുട്ടികളെ അധിക്ഷേപിക്കുകയും ചൂഷണം ചെയ്യുന്നതുമായ വീഡിയോകള്‍ നീക്കം ചെയ്തു. യൂട്യൂബ് ശിശു സൗഹൃമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നു അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇതിനകം തന്നെ 50 ഓളം ചാനലുകളാണ് നീക്കിയത്. ഇതിനു പുറമെ ആയിരക്കണക്കിന് വീഡിയോകളും നീക്കിയിട്ടുണ്ട്.

അഞ്ച് ലക്ഷത്തോളം വീഡിയോകളില്‍ നിന്നും പരസ്യങ്ങളും പിന്‍വലിക്കാന്‍ യുട്യൂബ് തയ്യാറായി. ഈ വീഡിയോകളില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതാനുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. ചില പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമായുള്ള വീഡിയോകളും കുട്ടികള്‍ക്കു ലഭ്യമാകുന്ന രീതിയിലുണ്ട്. ഇതു മാറ്റാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നു യുട്യൂബ് വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button