YouthLatest NewsMenFood & CookeryLife Style

ഈ പാനീയങ്ങൾ പുരുഷന്മാര്‍ കുടിച്ചാല്‍ ലൈംഗിക ബന്ധത്തിൽ മികച്ച സംതൃപ്തി ലഭിക്കും

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ മികച്ച സംതൃപ്തി ലഭിക്കുക എന്നത് പുരുഷന്മാരെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. തന്റെ പങ്കാളിയെ കൂടുതൽ സംതൃപ്‌തയാക്കാൻ കിടക്കയില്‍ കൂടുതല്‍ നേരം പിടിച്ചു നില്‍ക്കാൻ പുരുഷന്‍ ആഗ്രഹിക്കുന്നു. പക്ഷെ സാധിക്കാതെ വരുന്നു. ഉദ്ധാരണ ശേഷിക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ കാരണങ്ങൾ പല പുരുഷന്മാർക്കും ഇവിടെ വില്ലനാകുന്നു.

നീല ചിത്രങ്ങളിൽ കാണുന്ന പോലെ ദീർഖ ഉദ്ധാരണം ലഭിക്കുമെന്ന തെറ്റിദ്ധാരണയുള്ളവരും നമുക്കിടയിൽ ഉണ്ട്. കാരണം പല ദിവസങ്ങളിലോ ചില മരുന്നുകളോ ഉപയോഗിച്ചായിരിക്കും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത്. അതിനാല്‍ ഈ മരുന്നുകളെ പറ്റി അറിയുന്ന ചിലരാകട്ടെ അത് തേടി പോകുന്നു. എന്നാല്‍ ഇവ പലപ്പോഴും ഗുണത്തേക്കാള്‍ ദോഷങ്ങള്‍ മാത്രമായിരിക്കും നിങ്ങൾക്ക് സമ്മാനിക്കുക.

അതിനാൽ ചില പ്രകൃതിദത്തമായ വഴികളിലൂടെ മികച്ച സംതൃപ്‌തി നിങ്ങൾക്ക് നേടിയെടുക്കാം. ചുവടെ പറയുന്ന പാനീയങ്ങൾ കുടിക്കുന്നത് നിങ്ങൾ ശീലമാക്കിയാൽ നല്ല ഊർജ്ജത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെടാനും മികച്ച സംതൃപ്തി ലഭിക്കാനും സഹായകരമാകുന്നു. ഈ പറയാൻ പോകുന്നവ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം എന്നതും ശ്രദ്ധേയമാണ്.

കറ്റാര്‍ വാഴ 

കറ്റാര്‍ വാഴ ജ്യൂസ് തയാറാക്കി ദിവസവം വെറുംവയറ്റില്‍ ഇളം ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് മികച്ച രീതിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിങ്ങളെ സഹായിക്കുന്നു.

തണ്ണിമത്തന്‍

പ്രകൃതി ദത്തമായ വയാഗ്ര എന്നാണ് പൊതുവെ തണ്ണിമത്തന്‍ അറിയപ്പെടുന്നത്. ഇതിന്റെ കുരുവിട്ടു തിളപ്പിച്ച വെള്ളവും തണ്ണിമത്തന്‍ തോടിട്ടു തിളപ്പിച്ച വെള്ളവുമെല്ലാം ഏറെ ഗുണം നല്‍കുന്നു. ഇത് കൂടാതെ തണ്ണിമത്തന്‍ ജ്യൂസും നല്ലതാണ് കാരണം ഇതിൽ ധാരാളം സിങ്ക് അടങ്ങിയിരിക്കുന്നു.

ആപ്പിള്‍ ജ്യൂസ്

ആപ്പിള്‍ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിന്‍ എന്ന ആന്റിഓക്‌സിഡന്റ് സെക്‌സ് സ്റ്റാമിന കൂട്ടാന്‍ ഏറെ സഹായിക്കുന്നു.

ഇഞ്ചി ജ്യൂസ്

ഉദ്ധാരണ പ്രശ്‌നങ്ങള്‍ നേരിടുന്ന പുരുഷന്മാര്‍ക്ക് അത് തടയാന്‍ ഇഞ്ചി ജ്യൂസ് ഏറെ നല്ലതാണ്. ഇത് പുരുഷന്മാരില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയക്കും. നല്ല സെക്‌സ് സ്റ്റാമിനയ്ക്ക് ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുക.

പാലില്‍ അല്‍പം തേന്‍

ദിവസവും പാലില്‍ അല്‍പം തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് പുരുഷന്മാരിലെ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റു ഗുണങ്ങളും നല്‍കുന്നു.

ബനാന ഷേക്ക്

ബനാന ഷേക്കിലെ ബ്രോമലിന്‍ എന്ന എന്‍സൈം സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതിലെ വൈറ്റമിനുകള്‍, മിനറലുകള്‍ എന്നിവ സെക്‌സ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കാനും സഹായിക്കുന്നു

പോംഗ്രനേറ്റ് ജ്യൂസ്

ഉദ്ധാരണപ്രശ്‌നങ്ങള്‍ അകറ്റുന്നതിനോടൊപ്പം ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ സെക്‌സ് സ്റ്റാമിന,രക്തപ്രവാഹം എന്നിവ വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കുന്നു.

ബീറ്റ്‌റൂട്ട് ജ്യൂസ്

ഇതിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ഓക്‌സൈഡ് മികച്ച ഊർജവും രക്തപ്രവാഹവും നിങ്ങൾക്ക് നൽകുന്നു.

പാലില്‍ ബദാം 

പാലില്‍ ബദാമും ചേര്‍ത്ത് കുടിയ്ക്കുന്നതും നിങ്ങളുടെ ലൈംഗിക ശക്തി വര്‍ധിപ്പിക്കുന്നു

വാനില തേന്‍

വാനില, തേന്‍ എന്നിവ കലര്‍ന്ന മിശ്രിതം കുടിയ്ക്കുന്നതും  നിങ്ങളുടെ ലൈംഗിക ശക്തി വര്‍ധിപ്പിക്കുന്നു

ചീര ജ്യൂസ്

ചീരയുടെ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ആര്‍ജിനൈന്‍ സെക്സ് സ്റ്റാമിന വര്‍ധിപ്പിക്കുന്നു

അവോക്കാഡോ ജ്യൂസ്

ജ്യൂസില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി6, ഫോളിക് ആസിഡ് എന്നിവയാണ് നിങ്ങളുടെ ലൈംഗികതയേ ഊര്ജിത്മാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button