തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സില്‍ ലഭിക്കുന്ന പരാതിയിൽ കേസ് എടുക്കാണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാനുള്ള അവകാശം വിജിലൻസ് ഡയറക്ടര്‍ക്ക് ആയതോടെ വിജിലന്‍സില്‍ ലഭിക്കുന്ന പരാതികളുടെ എണ്ണത്തിൽ കുറവ്.ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്ന 2016 ജൂണ്‍ ഒന്നുമുതല്‍ 2017 മാര്‍ച്ച് 31 വരെയും അദ്ദേഹം മാറിയതിന് ശേഷമുള്ള കാലഘട്ടവും തിരുവനന്തപുരം,കോട്ടയം ,എറണാകുളം തുടങ്ങിയ യൂണിറ്റുകളിൽ വിവരാകാശ നിയമപ്രകാരമാണ് പരാതികൾ ലഭിച്ചത്.
2017 മാര്‍ച്ച് 29-ന് ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവനുസരിച്ചാണ് പരാതികളില്‍ കേസെടുക്കുന്നതിനുള്ള അധികാരം വിജിലന്‍സ് ഓഫീസുകളില്‍നിന്ന് വിജിലന്‍സ് ഡയറക്ടര്‍ക്കായത്. ഇതോടെ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടുന്ന അഴിമതി പരാതികളില്‍ വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെ മാത്രമേ നടപടി സ്വീകരിക്കാനാവൂ എന്നായി.
പരാതികളുടെ പകര്‍പ്പ് വിജിലന്‍സ് ആസ്ഥാനത്തേക്ക് അയച്ചുകൊടുക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ ചുമതലകൂടി വഹിക്കുന്ന ഡി.ജി.പി. ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു. അതിനുശേഷം ലഭിച്ച പരാതികളില്‍ വളരെക്കുറച്ചുമാത്രമേ വിജിലന്‍സ് ആസ്ഥാനത്തുനിന്ന് തുടര്‍നടപടിക്ക് അതത് യൂണിറ്റുകളില്‍ തിരികെ കിട്ടിയിട്ടുള്ളൂ. യൂണിറ്റുകളില്‍ കിട്ടുന്ന എല്ലാ പരാതിയും വിജിലന്‍സ് ആസ്ഥാനത്തേക്ക് അയച്ചുകൊടുക്കണമെന്ന നിര്‍ദേശത്തിന്റെ സാധുത ചോദ്യംചെയ്യുന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Post Your Comments