ഹൂസ്റ്റണ്‍: യുഎസിൽ കൊല്ലപ്പെട്ട ഷെറിൻ മാത്യൂസിന്റെ മൃതദേഹം സംസ്കരിച്ച സ്ഥലം വെളിപ്പെടുത്തി. ശവസംസ്കാരത്തിനുശേഷം ഈ സ്ഥലം രഹസ്യമാക്കിയിരിക്കുകയായിരുന്നു. വളരെ കുറച്ചുപേർ മാത്രമാണു ഷെറിന്റെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തത്. ഷെറിന്റെ വളർത്തു മാതാപിതാക്കളും എറണാകുളം സ്വദേശികളുമായ വെസ്ലി-സിനി ദമ്പതികളുടെ ഡാളസിനെ വീടിനു തൊട്ടടുത്താണു മൃതദേഹം സംസ്കരിച്ചിട്ടുള്ളത്.
ഷെറിൻ സൂസൻ മാത്യൂസ് എന്നാണ് കല്ലറയിൽ പതിപ്പിച്ചിട്ടുള്ള കല്ലിൽ കൊത്തിയിട്ടുള്ളത്. ഇന്ത്യയിൽനിന്ന് ദമ്പതികൾ ദത്തെടുത്ത ഷെറിനെ നവംബർ ആദ്യം കാണാതാവുകയും രണ്ടാഴ്ചയ്ക്കുശേഷം മൃതദേഹം വീടിനു മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തുകയുമായിരുന്നു.
Post Your Comments