ദുബായ്: ഇന്ത്യന്‍ സ്വദേശിയായ ബിസിനസുകാരന്‍ ഭാര്യ അറിയാതെ മറ്റൊരു യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വളര്‍ത്തു മകനാണു ലാപ്ടോപ്പില്‍ നിന്നു കണ്ടെത്തിയത്. ഈ കാര്യം മകന്‍ വിവരം വളര്‍ത്തമ്മയെ അറിയച്ചു. തുടര്‍ന്നു ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് 2015 മുതല്‍ ഇയാള്‍ മറ്റൊരു സ്ത്രീയുമായി നിരന്തരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ ഭാര്യയ്ക്കു ലഭിച്ചത്. തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കുകകയായിരുന്നു.
എന്നാല്‍ ഭാര്യയും വളര്‍ത്തു മകനും ചേര്‍ന്നു കൃത്രിമ ചിത്രങ്ങള്‍ നിര്‍മ്മിച്ചതാണ് എന്നായിരുന്നു ഇയാളുടെ ആരോപണം. തുടര്‍ന്നു ചിത്രങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തി. ഇതോടെ ചിത്രത്തില്‍ കൃത്രിമം നടത്തിട്ടില്ല എന്നു തെളിഞ്ഞു. മാത്രമല്ല ഒപ്പമുള്ള സ്ത്രീയുടെ കൂടുതല്‍ ചിത്രങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതോടെ ആദ്യത്തെ വിധിക്കെതിരെ നല്‍കിയ അപ്പില്‍ കോടതി തള്ളി. ഇതോടെ ഇയാളെ ഒരുമാസത്തെ ജയില്‍ ശിക്ഷയ്ക്കും ദുബായില്‍ നിന്നു നാടുകടത്താനും കോടതി വിധിച്ചു.
Post Your Comments