KeralaLatest NewsNews

കണ്ണീരുണ്ടാകും, പക്ഷേ ക​ണ്ണീ​രു​കൊ​ണ്ട് മു​ന്നി​ലെ വ​ഴി കാ​ണാ​ത്ത സ്ഥി​തി​യു​ണ്ടാകരുതെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ദു​ര​ന്ത​ത്തിൽപ്പെട്ടവരെ ര​ക്ഷി​ക്കാ​നാ​വു​ന്ന​തെ​ല്ലാം സ​ർ​ക്കാ​ർ ചെ​യ്തെ​ന്നും വൈ​കാ​രി​ക​ത മാ​റ്റി​വ​ച്ചു പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​ണ് ഇ​നി ശ്ര​മി​ക്കേ​ണ്ട​തെ​ന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കുമ്പോ​ൾ ക​ണ്ണീ​രു​ണ്ടാ​കു​ന്ന​തു സ്വാ​ഭാ​വി​ക​മാ​ണ്. പ​ക്ഷേ, ക​ണ്ണീ​രു​കൊ​ണ്ട് മു​ന്നി​ലെ വ​ഴി കാ​ണാ​ത്ത സ്ഥി​തി​യു​ണ്ടാ​വ​രു​ത്. ഓ​ഖി ദു​ര​ന്ത​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​കാ​രി​ക​ത​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നാ​ൽ പോ​ര. വൈ​കാ​രി​ക​ത മാ​റ്റി​വ​ച്ചു പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ശ്ര​മി​ക്ക​ണമെന്നും അദ്ദേഹം വ്യക്തമാക്കി.

ദു​ര​ന്ത​മു​ഖ​ത്ത് വ​ലി​യ ഇ​ട​യ​ന്‍റെ മ​ന​സോ​ടെ​യാ​ണ് സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ച്ച​ത്. ദു​ര​ന്ത​ങ്ങ​ളെ ചി​ല​ർ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ ചെ​യ്ത കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് എല്ലാവരും പ്രവർത്തിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button