ബീജിംഗ് : പുതുവര്‍ഷത്തില്‍ ഇന്ത്യയെ ആക്രമിയ്ക്കാനൊരുങ്ങി ചൈന. ചൈനയുടെ ആക്രമണത്തെ കരുതിയിരിക്കണമെന്നും നിര്‍ദേശം. ഇന്ത്യയ്‌ക്കെതിരെ ‘അദൃശ്യ’ ആക്രമണം നടത്താന്‍ ചൈനീസ് ഹാക്കര്‍ സംഘങ്ങള്‍ നീക്കം നടത്തുന്നതായാണ് മുന്നറിയിപ്പ്. ഇന്ത്യക്ക് പുറമെ ഹോങ്കോങ്, ദക്ഷിണ കൊറിയ, ജപ്പാന്‍, ഫിലിപ്പീന്‍സ്, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ പദ്ധതിയിടുന്നുണ്ട്.
രാജ്യത്തെ സ്വകാര്യ വിപണികളെയും കമ്പനികളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുക. സാമ്പത്തിക മേഖലയില്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനികളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുക. വിപണി അട്ടിമറിക്കാനാണ് ചൈനീസ് ഹാക്കര്‍മാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഫയര്‍ ഐ മുന്നറിയിപ്പ് നല്‍കുന്നു.
സൈബര്‍ ആക്രമണങ്ങളെ നേരിടാനുള്ള ശേഷിയില്‍ ഇന്ത്യയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ ഇപ്പോഴും പിന്നിലാണ്. കമ്പനികളുടെ നെറ്റ്വര്‍ക്കുകളില്‍ ചൈനീസ് ഹാക്കര്‍മാര്‍ കടന്നാക്രമിച്ചാല്‍ രാജ്യത്തിനു വന്‍ നഷ്ടമാണ് സംഭവിക്കുക.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ചൈനീസ് ഹാക്കര്‍മാരുടെ എണ്ണം കൂടിയിട്ടുണ്ട്. ഈ ഹാക്കര്‍മാരെ എല്ലാം ചൈനീസ് സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. റാന്‍സംവെയര്‍ പോലുള്ള വന്‍ ആക്രമണമാണ് ഇവര്‍ ആസൂത്രണം ചെയ്യുന്നത്.
Post Your Comments