Latest NewsIndiaNews

അമ്മയോടൊപ്പം ഉറങ്ങാന്‍ കിടന്ന അഞ്ച് വയസുകാരി അതിക്രൂരമായി കൊല്ലപ്പെട്ടു : ബലാത്സംഗമെന്ന് സംശയം

 

ചണ്ഡിഗഢ്: ഹരിയാനയില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതായാണ് സംശയം. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് സംഭവം. ഡല്‍ഹിയില്‍ 160 കിമി അകലെയാണ് ഹിസാര്‍. തലേ ദിവസം അമ്മയ്‌ക്കൊപ്പം കിടന്നിരുന്ന പെണ്‍കുട്ടിയെ രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒഴിഞ്ഞ പറമ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാത്രി 9മണിക്കാണ് അമ്മയും മകളും വീടിനുള്ളില്‍ കിടന്നുറങ്ങിയത്. എന്നാല്‍ രാവിലെ എഴുന്നേറ്റപ്പോള്‍ കുട്ടിയെ ഒപ്പം കാണാതിരുന്നതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.

‘ഞാന്‍ അയല്‍വാസികളോടെല്ലാം തിരക്കി. പിന്നീടാണ് കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തുന്നത്’, അമ്മ പറയുന്നു. മരക്കമ്പ് കുട്ടിയുടെ ശരീരാവയവങ്ങളില്‍ കുത്തിക്കയറ്റിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രഥമ ദൃഷ്ട്യാ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കരുതുന്നതെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button