USALatest NewsNewsInternational

സിഎൻഎൻ ഹീറോ അവാർഡിൽ രണ്ട്‌ ഇന്ത്യക്കാരും

വാഷിങ്ടൻ∙ ഈ വർഷത്തെ സിഎൻഎൻ ഹീറോ അവാർഡിന് അവസാന റൗണ്ടിലെത്തിയ 10 പേരിൽ രണ്ട് ഇന്ത്യൻ വംശജരും. പിറ്റ്സ്ബർഗിൽനിന്നുള്ള സമീർ ലഖാനി, ടെക്സസിൽനിന്നുള്ള മോന പട്ടേൽ എന്നിവരാണിവർ.ഒരുലക്ഷം ഡോളറാണു സമ്മാനം. പൊതുജനങ്ങൾക്ക് ഓൺലൈനായി വോട്ടുചെയ്യാം. 17ന് ആണു ജേതാക്കളെ കണ്ടെത്തുന്നത്.

കംബോഡിയയിൽ ഹോട്ടലുകളിൽ ഉപേക്ഷിക്കുന്ന സോപ്പുകട്ടയുടെ ബാക്കി ശേഖരിച്ചു പുനഃസംസ്കരിച്ചു ഗ്രാമങ്ങളിലെ ദരിദ്രർക്ക് എത്തിച്ചുകൊടുക്കുകയാണ് ലഖാനി ചെയ്യുന്നത്. അംഗഭംഗം സംഭവിച്ചവർക്കു സാധാരണജീവിതത്തിലേക്കു തിരിച്ചുവരാനുള്ള സൗകര്യങ്ങൾ ഒരുക്കിയാണു മോന പട്ടേലിന്റെ സേവനം.

കംബോഡിയയിൽ അലക്കുപൊടി കലക്കിയ വെള്ളത്തിൽ ചോരക്കുഞ്ഞിനെ അമ്മ കുളിപ്പിക്കുന്നതു കണ്ടത് ലഖാനിയുടെ മനസ്സിനെ പിടിച്ചുലച്ചു. തുടർന്നു ഹോട്ടൽമുറികളിൽ ബാക്കിവയ്ക്കുന്ന സോപ്പ് ശേഖരിച്ചു പുനഃസംസ്കരിച്ച് ആവശ്യക്കാർക്കു നൽകിത്തുടങ്ങി. ഇതിനായി ‘ഇക്കോ സോപ്പ് ബാങ്ക്’ ഉണ്ടാക്കി നാലു പുനഃസംസ്കരണശാലകൾ തുറന്നു.

മദ്യപൻ ഓടിച്ച കാറിടിച്ചു പതിനേഴാം വയസ്സിൽ കാൽ നഷ്ടപ്പെട്ടതാണ് ‘സാൻ അന്റോണിയോ ആംപ്യൂട്ടീ ഫൗണ്ടേഷൻ’ രൂപീകരിക്കാനും അംഗവിഹീനരെ സഹായിക്കാനും മോനയ്ക്കു പ്രേരണയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button