ചെന്നൈ : തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ പരസ്യപ്രചാരണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് എല്ലാവര്ക്കും ചിഹ്നങ്ങള്‍ അനുവദിച്ചത്. ഇതിന് പിന്നാലെ എല്ലാവരും പ്രചാരണത്തിനിറങ്ങി.
ഡിഎംകെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞയുടന്‍ തന്നെ മണ്ഡലത്തില്‍ സജീവമായിരുന്നു. ഡിഎംകെ സ്ഥാനാര്‍ഥി മരുതു ഗണേഷ് വീടുകള്‍ കയറിയുള്ള വോട്ടഭ്യര്‍ത്ഥനയിലാണ് കാര്യമായി ശ്രദ്ധിയ്ക്കുന്നത്.
ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി ഇ. മധുസൂദനന് വോട്ടുതേടുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതിനാല്‍, അടുത്ത ദിവസങ്ങളിലാണ് മണ്ഡലത്തില്‍ ഇറങ്ങിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം എന്നിവര്‍ സജീവമായി രംഗത്തുണ്ട്. ഇരുവിഭാഗത്തെയും വെല്ലുവിളിച്ചാണ് ടിടിവി ദിനകരന്റെ പ്രചാരണം. മണ്ഡലത്തിലെ ചെറിയ ടൗണുകള്‍ കേന്ദ്രീകരിച്ചാണ് ദിനകരന് ഇറങ്ങിയിട്ടുള്ളത്. ബിജെപി സ്ഥാനാര്‍ഥി കാരു നാഗരാജനും ടൗണുകളിലാണ് ആദ്യഘട്ടത്തില്‍ പ്രചാരണം നടത്തുന്നത്.
Post Your Comments