Latest NewsNewsIndiaCrime

പാട്ട് ഉച്ചത്തില്‍ വെച്ചതിനെ തുടന്ന് വഴക്ക് ; എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ഷില്ലോംഗ്: ജന്മദിനത്തിൽ ഉച്ചത്തിൽ പാട്ട് വെച്ചതിനെ തുടർന്നുണ്ടായ വഴക്കിൽ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരിക്കേറ്റു. ബി ടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ആശിഷ് കുമാറാണ് മരിച്ചത്. സുഹൃത്ത് അമന്‍ കുമാറിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് രാഹുല്‍ കുമാര്‍ സഹോദരന്‍ അശോക് കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മക്കളായ അഭിഷേക്, അങ്കിത്, രോഹിത്, റിഷാബ് എന്നിവര്‍ ഒളിവിലാണ്. പാഗ്വാരയിലെ ശഹീദ് ഉദ്ധം സിങ് നഗറില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ഉച്ചത്തില്‍ പാട്ട് വെച്ചതിനെ തുടര്‍ന്ന് പ്രതികളായ രാഹുല്‍ കുമാറും അശോക് കുമാറും വിദ്യാര്‍ത്ഥികളുടെ മുറിയിലേക്ക് പോകുകയും ബേസ് ബോള്‍ ബാറ്റ്, മരക്കഷ്ണം എന്നിവ ഉപയോഗിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് എസ് പി പര്‍മീന്ദര്‍ സിങ് ഭണ്ടാല്‍ പറഞ്ഞു. ആശിഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button