ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തെറ്റായ ഒരു തീരുമാനം കേരളത്തിന്റെ രഞ്ജി സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. സൂററ്റിലെ നിഷ്പക്ഷവേദിയില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യദിനം മുതല്‍ കാര്യങ്ങള്‍ കേരളത്തിന് അനുകൂലമായിരുന്നു.
ആദ്യദിനത്തിന്റെ മുക്കാല്‍ പങ്കും മഴയും മോശം കാലാവസ്ഥയും കൊണ്ട് പോയപ്പോള്‍ കളി നടന്നത് അല്‍പസമയം മാത്രം. വിദര്‍ഭയുടെ വിലപ്പെട്ട മൂന്നു വിക്കറ്റുകള്‍ ആണ് കേരള ബൌളര്‍മാര്‍ നേടിയത്. രണ്ടാം ദിനം കളി തുടങ്ങിയപ്പോള്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ഒരു സമയം 100 റണ്‍സ് എടുക്കുന്നതിനു മുമ്പ് 6 വിക്കറ്റുകള്‍ വരെ വീണിരുന്നു. വിദര്‍ഭയുടെ മധ്യനിര -വാലറ്റക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും 193 ല്‍ നില്‍ക്കെ ഒമ്പതാം വിക്കറ്റും വീണു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ അക്ഷയ് കെ സി ആണ് വിദര്‍ഭയുടെ നടുവൊടിച്ചത്.
ആറാം വിക്കറ്റിലേക്ക് അക്ഷയ് നടന്നടുക്കുമ്പോഴാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ അസാധാരണമായ തീരുമാനം ഉണ്ടായത്. കുത്തിത്തിരിയുന്ന പഴയ പന്തിനു പകരം ന്യൂബോള്‍ എടുക്കുകയും പേസര്‍മാരെ ഏല്‍പ്പിക്കുകയും ചെയ്തു. അവസാന ബാറ്റ്സ്മാന്‍ന്മാര്‍ അത് മുതലെടുക്കുകയും അവസാന വിക്കറ്റില്‍ മാത്രം അമ്പതിലേറെ സ്കോര്‍ ചെയ്ത് ആശ്വാസകരമായ ടോട്ടല്‍ നേടുകയും ചെയ്തു. ശക്തമായ ബൌളിംഗ് നിരയുള്ള വിദര്‍ഭക്കെതിരെ 200 നു മുകളില്‍ ഉള്ള ഓരോ റണ്ണും ബാലികേറാമല പോലെയാണ്. സ്കോര്‍ 200 നു താഴെ ആയിരുന്നെങ്കില്‍ കേരളത്തിന് മാനസികമായ മുന്‍തൂക്കവും നേടാമായിരുന്നു.
ഫലത്തില്‍ ആ ഒരു തീരുമാനത്തിന്റെ അപകടം പോലെ കാര്യങ്ങള്‍ വിദര്‍ഭക്ക് അനുകൂലമായി വന്നു. ആദ്യദിനം ഒലിച്ചു പോയതിനാല്‍ ഒന്നാം ഇന്നിങ്ങിസിന്റെ ലീഡ് കൊണ്ട് മാത്രം സെമിയില്‍ എത്താമായിരുന്ന കേരളത്തിന്റെ സെമി പ്രതീക്ഷ ഏതാണ്ട്അ സ്തമിച്ചു എന്ന് തന്നെ പറയാം. പ്രതീക്ഷിച്ചതിലും കൂടുതല്‍ റന്‍സ് വഴങ്ങി മുന്‍തൂക്കം ഇന്നലെ നഷ്ടമാക്കിയ കേരളത്തിന്റെ ഒന്നാം ഇന്നിങ്ങ്സ് 176 റണ്‍സിനു അവസാനിച്ചു. വിദര്‍ഭക്ക് 70 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്സ് ലീഡ്. കേരളത്തിന്റെ ജയത്തിനു ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം.
ഇനി കേരളത്തിന് സെമിയില്‍ എത്തണമെങ്കില്‍ വിജയിച്ചേ തീരൂ. മികച്ച ബാറ്സ്മാന്മാര്‍ ഉള്ള വിദര്‍ഭ രണ്ടാം ഇന്നിങ്ങിസില്‍ അല്പം കരുതലോടെ കളിച്ചാല്‍ ആ പ്രതീക്ഷയും അവസാനിക്കും. സെമി സാധ്യത ഏറെ ഉണ്ടായിരുന്ന കേരളത്തിന് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ച മട്ടാണ്. സച്ചിന്‍ ബേബിയുടെ തീരുമാനത്തെ ഇന്ത്യന്‍ എക്സ്പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ മണ്ടന്‍ തീരുമാനം എന്നും വേദനിപ്പിക്കുന്ന തീരുമാനം എന്നൊക്കെയാണ് വിശേഷിപ്പിച്ചത്.
Post Your Comments