കൊച്ചി: ലക്ഷദ്വീപില്‍ കുടുങ്ങിയ 51 മത്സ്യത്തൊഴിലാളികളുമായി എംവി കവരത്തിയെന്ന കപ്പല്‍ കൊച്ചിയിലെത്തി.കപ്പലില്‍ രണ്ട് മലയാളികളുമുണ്ട്. തിരുവനന്തപുരം സ്വദേശികളാണ് ഇരുവരും. 45 പേര് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഒരാളും അസമില്‍ നിന്ന് രണ്ട് പേരും കപ്പലിലുണ്ടായിരുന്നു.
അതേസമയം ലക്ഷദ്വീപില്‍ കുടുങ്ങിയ 352 പേരില്‍ നിന്ന് 302 പേര് തിരികെയെത്തുന്നു. കല്‍പ്പേനി, കവരത്തി എന്നിവിടങ്ങളില്‍ നിന്ന് ഇവര്‍ കൊച്ചിയിലേക്ക് തിരിച്ചു. സ്വന്തം നിലയില്‍ ബോട്ടുകളിലാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. ഇന്ന് രാത്രിയും നാളെയുമായി ഇവര്‍ എത്തും.
Post Your Comments