കോട്ടയം: ഇന്റേണൽ മാർക്കിൽ പരാജയപ്പെട്ട എം ജി സർവ്വകലാശാലയിലെ ബി ടെക് വിദ്യാർത്ഥികൾക്ക് ഇപ്രൂവ്മെന്റിന് അവസരം. വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കുന്നതിന് നടത്തിയ അദാലത്തിലായിരുന്നു പ്രഖ്യാപനം.1500 ഓളം കുട്ടികളുടെ പരാതികളാണ് അദാലത്തിൽ പരിഹരിച്ചത്. വിദ്യാഭ്യസ മന്ത്രി സി രവീന്ദ്രനാഥനാണ് അദാലത്ത് ഉദ്ഘാടനം ചെയ്തത്.
സാങ്കേതിക സർവ്വകലാശാല വന്ന സാഹചര്യത്തിൽ എം ജി സർവ്വകലാശാലയുടെ കീഴിൽ ബി ടെകിന് ഏഴ് എട്ട് സെമസ്റ്ററുകളിലെ വിദ്യാർത്ഥികളാണുള്ളത്. ഇവര്‍ക്ക് ഇന്റേണൽ പരീക്ഷ പാസായില്ലെങ്കിൽ വീണ്ടും പഴയ ക്ലാസിൽ പോയിരിക്കുക പ്രായോഗികമല്ല.
ബി ടെക് വിദ്യാർത്ഥികൾക്ക് ഹാജർ നില 55 ശതമാനമായി കുറക്കാനും അദാലത്തില്‍ തീരുമാനമായി . എല്ലാ ബിരുദാനന്തര ബിരുദപരീക്ഷകൾക്കും മേഴ്സി ചാൻസ് പരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. അദാലത്തിൽ വിദ്യാർത്ഥികൾ സംതൃപ്തരാണ്.
Post Your Comments