ന്യൂ ഡൽഹി ; പരസ്ത്രീഗമനം പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പ് ഭരണഘടനാ വിരുദ്ധമാണോ എന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പരുഷനോടൊപ്പം സ്ത്രീയും കുറ്റം ചെയ്താലും സ്ത്രീയെ മാത്രം സംരക്ഷിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നുക്കാട്ടി കോഴിക്കോട് സ്വദേശിയും പ്രവാസിയുമായ ജോസഫ് ഷൈൻ അഡ്വ.കാളീശ്വരം രാജ് മുഖേന സമർപ്പിച്ച ഹർജിയിലാണ് വകുപ്പുകൾ പരിശോധിക്കുമെന്ന നിലപാട് കോടതി അറിയിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പും ക്രിമിനൽ നടപടിച്ചട്ടത്തിലെ 198(2) തുടങ്ങിയ വകുപ്പുകൾ ശരിവച്ച് 1954ൽ നാലംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് വിഷയം ഭരണഘടനാ ബെഞ്ചിന് നൽകാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.
Post Your Comments