കോട്ടയം ; കേരള കോൺഗ്രസിന്റെ വിവിധ ഗ്രൂപ്പ് നേതാക്കൾ ഒന്നിക്കുന്നു. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതാക്കൾ ഒരു വേദിയിൽ എത്തുന്നത്. കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്മാന് കെ.എം. ജോര്‍ജിന്റെ ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് 11ന് ഉച്ചയ്ക്ക് 2ന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിലാണ് സെമിനാര്‍ നടക്കുക എന്ന് രളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കെ.എം. മാണി, ആര്. ബാലകൃഷ്ണപിള്ള, ഫ്രാന്‍സിസ് ജോര്‍ജ്ജ്, പി.സി. ജോര്‍ജ്ജ്, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ വിവിധ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേരളാ കോണ്‍ഗ്രസുകള്‍ എന്‍ഡിഎയിലേക്ക് വരുന്നതാണ് നല്ലതെന്ന അഭിപ്രായമാണുള്ളതെന്ന് പി.സി. തോമസ് പറഞ്ഞു.
Post Your Comments