Latest NewsNewsSports

ഏകദിന പരമ്പരയിൽ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടം

ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനുളള അവസരം ഇന്ത്യയെ കാത്തിരിക്കുന്നു. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ വിജയിക്കാനായാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് എത്താനാകും . നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പുറകില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പരമ്പര 3- 0 ന് വിജയിക്കുകയാണെങ്കില്‍ പോയിന്റിലെ ലീഡ് ഉയര്‍ത്തി ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്ത് തുടരാം. എന്നാൽ ഇന്ത്യ 2-1 ന് ജയിക്കുകയാണെങ്കില്‍ പോയിന്റ് 119 ആയി കുറയും.

അതേസമയം നിലവില്‍ 83 പോയിന്റുമായി 8 ആം സ്ഥാനത്താണ് ശ്രീലങ്ക. പരമ്പര 3-0 ന് തോറ്റാലും പോയിന്റില്‍ മാറ്റമില്ലാതെ ശ്രീലങ്ക 8 ആം സ്ഥാനത്ത് തന്നെ തുടരും . 3-0 ന് പരമ്പര ജയിച്ചാല്‍ പോയിന്റ് 87 ആയി ഉയരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button