ലൈംഗികത സ്ത്രീകളുടെ ആയുസ് വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. സ്ത്രീകൾ ആഴ്ചയിലൊരിക്കൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ആയുസ്സ് വർധിപ്പിക്കുമെന്നും വാർധക്യത്തിലേക്കുള്ള പ്രക്രിയയെ ഇത് മന്ദഗതിയിലാക്കുമെന്നു സൈക്കോന്യറോ എൻഡോക്രൈനോളജി വിഭാഗം മാർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 129 – സ്ത്രീകളെ പഠനവിധേയമാക്കിയതിൽ നിന്നാണ് ആഴ്ചയിലൊരിക്കൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സ്ത്രീകൾക്ക് ദീർഘമായ ടെലോമറസ് (telomeres) ഉള്ളതായി കണ്ടെത്തിയത്.
ലൈഗികബന്ധത്തിലേർപ്പെടുമ്പോൾ ക്രോമസോമുകളുടെ ഉപരിതലം മൂടുന്ന ഡി. എൻ. എ. യെ സംരക്ഷിക്കുന്ന വസ്തു ഉണ്ടാകുന്നു. എന്നാൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാത്ത സ്ത്രീ വാർധക്യമാകുമ്പോൾ ടെലോമറസ് ചുരുങ്ങുന്നു അത് എത്രകണ്ട് ചെറുതാകുന്നുവോ അതിനനുസരിച്ച് ആരോഗ്യസ്ഥിതി ക്ഷയിച്ച് പെട്ടെന്ന് രോഗിയാവുകയും മരണപ്പെടുകയും ചെയ്യുന്നു.
ഉത്കണഠ, ബന്ധങ്ങളിലെ തീവ്രത എന്നിവ കൂടി കണക്കിലെടുത്തു കൊണ്ടുള്ള പഠനത്തിലും ലൈംഗികതയും സ്ത്രീകളുടെ ആയുസും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി. ഫലപ്രദമായ രീതിയില്‍ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നവരുടെ ടെലോമറസ് ദൈർഘ്യമുള്ളതാക്കുന്നു. ഇതിനാല്‍ ആയുർദൈർഘ്യം കൂടുകയും വാർധക്യത്തിലേക്കുള്ള യാത്ര (aging Process) മന്ദഗതിയിലാകുകയും ആരോഗ്യക്ഷയം വരുത്തുന്ന രോഗങ്ങൾ വരാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.
ഭാര്യാ ഭർതൃബന്ധം നിലനിർത്തുന്ന 129 അമ്മമാരിൽ നിന്നുള്ള വിവരങ്ങളാണ് ഗവേഷകർ സ്വീകരിച്ചത്. അതിനാല്‍ വിവാഹം കഴിക്കാത്ത സ്ത്രീകളുടെയും കുട്ടികളില്ലാത്ത സ്ത്രീകളുടെയും ദീർഘായുസ്സിന് കാരണം സ്ഥിരമായ ലൈംഗികബന്ധമാണെന്ന് പറയാൻ സാധിക്കില്ല.
Post Your Comments