ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകത്തോടൊപ്പം നമ്മുടെ സംസ്‌കാരത്തിലും വിശ്വാസത്തിലും നിലവിളക്കിന് ഏറെ പ്രാധാന്യമുണ്ട്. അതിനാൽ ചില ചിട്ടവട്ടങ്ങൾ പാലിച്ചു വേണം നമ്മൾ വിളക്ക് കൊളുത്തേണ്ടത്. നിലവിളക്ക് കൊളുത്താത്ത ഹിന്ദു വീടുകള്‍ വളരെ അപൂര്‍വ്വമായിരിക്കും. രണ്ട് നേരം കത്തിച്ചില്ലെങ്കിലും സന്ധ്യാനേരത്തെങ്കിലും വിളക്ക് കത്തിക്കാന്‍ ശ്രദ്ധിക്കുക.
എല്ലാവിധ പൂജാദികര്‍മ്മങ്ങളിലും നിലവിളക്ക് അനിവാര്യമാണ്. അതിനാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ച് വേണം വിളക്ക് തെളിയിക്കേണ്ടത്. കാരണം നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവും തണ്ട് വിഷ്ണുഭഗവാനേയും മുകള്‍ഭാഗം ശിവനേയും ആണ് കണക്കാക്കുന്നു.
രണ്ട് തട്ടുള്ള വിളക്കാണ് വീട്ടില്‍ കത്തിക്കുവാന്‍ ഉത്തമം. കാരണം ഐശ്വര്യം കൊണ്ട് വരുവാന്‍ ഏറെ സഹായകരമാകുന്നു. നിലവിളക്ക് തെളിയിച്ചാല്‍ അതുണ്ടാക്കുന്ന ഐശ്വര്യവും വളരെ വലുതാണ്. രാവിലെയും വൈകിട്ടും വിളക്ക് തെളിയിക്കുവാന്‍ ശ്രമിക്കുക.
രാവിലെ കിഴക്ക് ദിക്കിന് നേരെ വിളക്ക് തെളിയിച്ചാല്‍ എല്ലാ ദു:ഖങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സങ്കടങ്ങളും മാറാവ്യാധികളും ഇല്ലാതാവാനും സഹായിക്കുന്നു.
വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി വിളക്ക് കത്തിച്ചാല്‍ കടബാധ്യതകളെയെല്ലാം അകറ്റി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയുന്നു. അതിനാല്‍ വൈകിട്ട് വിളക്ക് കത്തിക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് വിളക്ക് തെളിയിക്കുവാന്‍ ശ്രദ്ധിക്കുക.
Post Your Comments