സോഷ്യല്‍ മീഡിയയില്‍ സാഹസം കാണിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അതിന് പിറകില്‍ മറഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. ചില സമയങ്ങളില്‍ മരണം വരെ സംഭവിക്കാം. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത്.
പ്രാങ്ക് വീഡിയോകള്‍ കൊണ്ട് യൂട്യൂബ് സ്റ്റാറായി മാറിയ ജയ് സ്വിംഗ്ലര് എന്ന 22കാരനാണ് സാഹസികത പാളിയപ്പോള്‍ തലനാരിഴയ്ക്ക് രക്ഷപെട്ടത്. ഉപയോഗശൂന്യമായ മൈക്രോവേവ് ഓവനില്‍ ഏഴു പാക്കറ്റ് പോളിഫില്ല എന്ന പശ നിറച്ചതിനു ശേഷം തലയില്‍ പ്ലാസ്റ്റിക്ക് കവര്‍ ഇട്ട് മൂടി ജയ് സ്വിംഗ്ലര് തന്റെ തല അതില്‍ മുക്കുകയായിരുന്നു. ശ്വാസം സ്വീകരിക്കാനുള്ള മാര്‍ഗവും ഒരുക്കിയിരുന്നു തല ഓവനില്‍ വെച്ചത്.
കുറച്ചു സമയത്തിനു ശേഷം ഓവനില്‍ നിന്നും തല പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് കൂടെയുണ്ടായിരുന്നവര്‍ക്ക് മനസിലായത്. കാരണം പശ ഒവനില്‍ ഉറച്ചു പോയതിനാല്‍ തല പുറത്തേക്ക് എടുക്കാന്‍ സാധിക്കുമായിരുന്നില്ല. തലയില്‍ നിന്നും ഓവന് മാറ്റാന്‍ അദ്ദേഹത്തിന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പരിശ്രമിച്ചെങ്കിലും യാതൊന്നിനും കഴിഞ്ഞിരുന്നില്ല.
ദീര്‍ഘനേരത്തെ പരിശ്രമത്തിനു ശേഷവും തങ്ങളെ കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ അവര്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് അവരെത്തിയാണ് അദ്ദേഹത്തെ രക്ഷിച്ചത്. ഏകദേശം ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനു ശേഷമാണ് യുവാവിനെ മോചിപ്പിക്കാനായത്.
Post Your Comments