Latest NewsKeralaNews

റെഡ് വളണ്ടിയര്‍ മാര്‍ച്ചിലെ ക്യാപ്റ്റന്റെ നടപടി പാര്‍ട്ടിക്ക് നാണക്കേടായി

കാസര്‍കോട്: റെഡ് വളണ്ടിയര്‍ മാര്‍ച്ചിലെ ക്യാപ്റ്റന്റെ നടപടി പാര്‍ട്ടിക്ക് നാണക്കേടായി. മാര്‍ച്ചിനെ മറികടന്നു പേകാനായി ശ്രമിച്ച വാഹനത്തെ ജാഥാ ക്യാപ്റ്റൻ കാലുകൊണ്ട് തൊഴിക്കുകയിരുന്നു. ഈ കാർ രോഗിയുമായി പോവുകയായിരുന്നു. സംഭവം വലിയ വിവാദമായി മാറി. ഇതോടെ പാര്‍ട്ടി ജാഥാ ക്യാപ്റ്റനെ പദവിയില്‍ നിന്നും നീക്കി. വിവാദ സംഭവം നടന്നത് കാസര്‍കോട് ഉദുമ സിപിഎം ഏരിയ സമ്മേളനത്തിന്റെ സമാപനത്തിന്റെ ഭാഗമായി നടത്തിയ റെഡ് വളണ്ടിയര്‍ മാര്‍ച്ചിലായിരുന്നു.

മാര്‍ച്ച് മേല്‍പറമ്പിലേക്ക് നടത്തിയ പ്രകടനം കളനാട് എത്തിയ അവസരത്തിലാണ് വാഹനം മാര്‍ച്ചിനെ മറികടന്ന് പോകാനായി ശ്രമിച്ചത്. ഈ വാഹനം രോഗിയുമായി കാസര്‍കോട്ടേക്ക് പോവുകയായിരുന്നു. വാഹനം മാര്‍ച്ചിനെ മറികടക്കുമെന്ന് തോന്നിയ ക്യാപ്റ്റന്‍ കാറിനെ നേരെ തിരിഞ്ഞു ചവിട്ടി.

ക്യപ്റ്റനെ സമാധാനിപ്പിച്ച് വാഹനം കടത്തിവിട്ടു. പക്ഷേ ഇതിന്റെ ദേഷ്യം മറ്റ് നേതാക്കളോട് ക്യപ്റ്റൻ പ്രകടിപ്പിച്ചതായിട്ടാണ് വിവരം. സംഭവത്തെ തുടർന്ന് ഇദ്ദേഹത്തെ ക്യാപ്റ്റനെ പദവിയില്‍ നിന്നും പാര്‍ട്ടി നേതൃത്വം നീക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button