ന്യുയോര്‍ക്ക്: വിഖ്യാതമായ പെയിന്റിംഗ് സ്വന്തമാക്കാനായി രാജകുമാരന്‍ മുടക്കിയത് 450 മില്യണ്‍ ഡോളര്‍. സൗദി രാജാകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് പെയിന്റിംഗ് സ്വന്തമാക്കിയത്. ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ലോക പ്രശസ്തമായ പെയിന്റിംഗിനു വേണ്ടിയാണ് മുഹമ്മദ് ബിന്‍ സല്‍മാനാന്‍ ഈ തുക മുടക്കിയത്. ദ വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലേലം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം പെയിന്റിംഗ് സ്വന്തമാക്കായ വ്യക്തിയുടെ പേര് പുറത്തുവിട്ടത്.
ഈ പെയിന്റിംഗ് ക്രിസ്തുവിന്റെ ‘സാല്‍വേറ്റര്‍ മുണ്ടി'(Salvator Mundi) ആണ്. നവോത്ഥാനകാലത്തിലെ അപൂര്‍വമായ ചിത്രങ്ങളില്‍ ഒന്നാണ് ഇത്.
ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരം പെയിന്റിംഗ് സ്വന്തമാക്കിയത് ബാദര്‍ ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനാണ് എന്നായിരുന്നു. പക്ഷേ വാള്‍സ്ട്രീറ്റ് പറയുന്നത് യഥാര്‍ത്ഥ ഉടമ മുഹമ്മദ് ബിന്‍ സല്‍മാനാണ്. ബാദര്‍ ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് കേവലം നോമിനിയാണ് എന്നാണ്.
Post Your Comments